Arabikadha
Choraveena Mannil Ninn..
ചോര വീണ മണ്ണില് നിന്നുയര്ന്നു വന്ന പൂമരം
ചേതനയില് നൂറു നൂറു പൂക്കളായ് പൊലിക്കവെ
ഓര്ക്കുവിന് സഖാക്കളെ നമ്മള് വന്ന വീതിയില്
ആയിരങള് ചോര കൊണ്ടെഴുതി വച്ച വാക്കുകള്
ലല് സലാം മ്മ്മ്... ലല് സലാം
മൂര്ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
നേര്ച്ചയുള്ള മാനസങള് തന്നെയാണതോര്ക്കണം
ഓര്മ്മകള് മരിച്ചിടാതെ കാക്കണം കരുത്തിനായ്..
കാരിരുമ്പിലെ തുരുമ്പു മായ്ക്കണം ജയത്തിനായ്..
നട്ടു കണ്ണു നട്ടു നാം വളര്ത്തിയ വിളകളെ..
വന്നു കൊയ്തു കൊണ്ടുപോയ ജന്മികള് ചരിത്രമായ്
സ്വന്ത ജീവിതം ബലികൊടുത്തു കോടി മാനുഷര്
പോരടിച്ചു കൊടി പിടിച്ചി നേടിയ വിമോചനം ..
സ്മാരകം തുറന്നു വരും വീരു കൊണ്ട വാക്കുകള്
ചോദ്യമായി വന്നലച്ചു നിങള് കാലിടറിയോ?
രക്തസാക്ഷികള്ക്കു ജന്മമേകിയ മനസ്സുകള്
കണ്ണുനീരിന് ചില്ലുടഞ്ഞ കാഴ്ചയ്യായ് തകര്ന്നു ഞന്
പോകുവാന് നമുക്കു എറെ ദൂരമുണ്ടതോര്ക്കണം ..
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചു നൊക്കുവിന്
നേരു നേരിടാന് കരുത്തു നേടണം നിരാശയില്
വീണിടാതെ നേരിനായ് പൊരുതുവാന് കുതിക്കണം.....
കടപ്പാട് : അനീഷ് വി.എം.(വീഡിയോ)
ഉമ ദേവി (വരികള്‍)