Malayalamcinema
Malayalamcinema
നിലാത്തട്ടം' ആൽബത്തിലെ 'പെരുന്നാൾ' ഗാനത്തിന്റെ മ്യൂസിക് വീഡിയോ റിലീസ് ചെയ്തു
[ July 16 , 2015]
 
style="text-align: left;">മലയാള സംഗീത ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 'നിലാത്തട്ടം' എന്ന റൊമാന്റിക്‌ മാപ്പിള ആൽബത്തിലെ 'പെരുന്നാൾ' ഗാനത്തിന്റെ മ്യൂസിക് വീഡിയോ പുറത്തു വിട്ടു. ഈ പാട്ട് പാടിയിരിക്കുന്നത് പിന്നണി  ഗായകരായ നജിം അർഷാദും അന്വേഷയും ചേർന്നാണ്.

 
ഷിയാസ് കരീമും അനു ത്രീസയുമാണ് മ്യൂസിക് വീഡിയോയിൽ  അഭിനയിച്ചിട്ടുള്ളത്. ആശയവും സംവിധാനവും അനൂപ്‌ കുമാർ ഗോപിനാഥും ഛായാഗ്രഹണം ജീനാഥ് ചന്ദ്രനുമാണ് നിര്‍വഹിച്ചിട്ടുള്ളത്. 
 
മ്യൂസിക് വീഡിയോ കാണുവാൻ: https://www.youtube.com/watch?v=S7XnJIjAkjQ
 
'നിലാത്തട്ടം' ആൽബത്തിൽ റഫീക്ക് അഹമ്മദ്‌ന്റെ വരികൾക്ക് അഫ്സൽ യൂസഫ് സംഗീതം നല്കിയ മനോഹരമായ എട്ട് ഗാനങ്ങളാണുള്ളത്. നജിം അർഷാദ്‌രഞ്ജിത്ത്ചിന്മയിിതാരസച്ചിൻ വാര്യർശിൽപ രാജുപ്രസീദ ഗോവർദ്ധൻ തുടങ്ങിയ പ്രഗൽഭരായ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. കൂടാതെ, ബോളിവുഡിലെ പ്രമുഖ ഗായിക അന്വേഷയുടെ മലയാളത്തിലെ അരങ്ങേറ്റം കുറിക്കുന്ന ആൽബം കൂടിയാണ് 'നിലാത്തട്ടം'. എല്ലാ പാട്ടുകളും നല്ല അഭിപ്രായങ്ങളാണ്‌ നേടിയിരിക്കുന്നത്. പരമ്പരാഗതമായ മാപ്പിള പാട്ടുകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതിനാൽ ഗാനങ്ങൾ എല്ലാം വളരെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
 
 
Muzik247നെ കുറിച്ച്:
കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആണ് Muzik247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്ഹൗ ഓൾഡ്‌ ആർ യു,  ഇയോബിന്റെ പുസ്തകംവിക്രമാദിത്യൻസപ്തമ ശ്രീ തസ്കരാഃഒരു വടക്കൻ സെൽഫി  എന്നിവയാണ് ഇവയിൽ ചിലത്.
 
More News
  Page :2 3 4 5 6 7 8 9 10  Next >> 
 
Malayalam Film News, Now Running movie Projects,
 


Suggested links
Hosted and Maintained by Worldviewer Dot Com (India) Pvt. Ltd. Mail to :info@kerala.com